അറക്കുളം: അറക്കുളം സബ് രജിസ്ട്രാർ ഓഫീസിന്റെ പരിധിയിലുള്ള അണ്ടർ വാല്യുവേഷൻ കേസുകൾ, ഒറ്റത്തവണ കോംമ്പൗണ്ടിംഗ് പദ്ധതിയിൽ ഉൾപ്പെടുത്തി അഞ്ചിന് അറക്കുളം സബ് രജിസ്ട്രാർ ഓഫീസിൽ തീർപ്പാക്കാവുന്നതാണെന്ന് സബ് രജിസ്ട്രാർ അറിയിച്ചു. ഫോൺ: 04862- 253196.
അയ്യൻകാളി സ്കോളർഷിപ്പ് പരീക്ഷകൾ
തൊടുപുഴ: പട്ടികവർഗ്ഗ വികസന വകുപ്പ് മുഖേന നടത്തുന്ന സംസ്ഥാനത്തെ വിവിധ മോഡൽ റസിഡൻഷ്യൽ സ്കുളിലേക്കുള്ള പ്രവേശന പരീക്ഷ (രാവിലെ 10 മുതൽ 12 വരെ), അയ്യൻകാളി മെമ്മോറിയൽ ടാലന്റ് സെർച്ച് സ്കോളർഷിപ്പ് പരീക്ഷ (ഉച്ചയ്ക്ക് 2 മുതൽ വൈകിട്ട് 4 വരെ ) എന്നിവ 7 ന് ഇടുക്കി മോഡൽ റസിഡൻഷ്യൽ സ്കൂളിലും, തൊടുപുഴ സെന്റ് സെബാസ്റ്റ്യൻസ് യു.പി സ്കൂളിലും നടക്കും. ഹാൾ ടിക്കറ്റ് ലഭിക്കാത്ത വിദ്യാർത്ഥികളും പരീക്ഷയ്ക്ക് ഹാജരാകേണ്ടതാണ്. ഫോൺ : 222399.
കെ.എസ്.എസ്.പി.യു ബ്ളോക്ക് വാർഷികം
തൊടുപുഴ : കേരളാ സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ തൊടുപുഴ ടൗൺ ബ്ളോക്ക് വാർഷിക സമ്മേളനവും തിരഞ്ഞെടുപ്പും അഞ്ചിന് തൊടുപുഴ പെൻഷൻ ഭവനിൽ നടക്കും. തൊടുപുഴ ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിനോജ് എരിച്ചിരിക്കാട്ട് ഉദ്ഘാടനം ചെയ്യും. കെ.ആർ ദിവാകരൻ അദ്ധ്യക്ഷത വഹിക്കും.
പ്രഭാഷണം നാളെ
തൊടുപുഴ : കേരളാ സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ മണക്കാട് യൂണിറ്റ് സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ ചരിത്രം ഉറങ്ങുന്ന മണക്കാട് എന്ന വിഷയത്തിൽ വി.എസ് ബാലകൃഷ്ണപിള്ള പ്രഭാഷണം നടത്തും. അഞ്ചിന് വൈകിട്ട് അഞ്ചിന് സാംസ്കാരിക വേദി ഹാളിലാണ് പരിപാടി.
പരിശീലനം മാറ്റി
തൊടുപുഴ: താലൂക്ക് ലൈബ്രറി കൗൺസിൽ താലൂക്കിലെ ലൈബ്രേറിയന്മാർക്കായി ആറ്, ഏഴ് തീയതികളിൽ കാഞ്ഞിരമറ്റം ഗ്രാമീണ വായനശാലയിൽ നടത്താനിരുന്ന ബുക്ക് ബൈന്റിംഗ് പരിശീലനം മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് താലൂക്ക് സെക്രട്ടറി പി.കെ. സുകുമാരൻ, പ്രസിഡന്റ് ജേക്കബ് ജോൺ എന്നിവർ അറിയിച്ചു.
കെ.എസ്.ആർ.ടി.സി സർവീസ് പുനരാരംഭിക്കണം
തൊടുപുഴ: ആനക്കയം റൂട്ടിൽ സർവീസ് നടത്തിയിരുന്ന കെ.എസ്.ആർ.ടി.സി ഷട്ടിൽ സർവീസ് പുനരാരംഭിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. നാല് പതിറ്റാണ്ടു മുമ്പ് മുതൽ ആനക്കയം റൂട്ടിൽ കെ.എസ്.ആർ.ടി.സി ഓടിയിരുന്നതാണ്. എന്നാൽ ഒരു വർഷം മുമ്പ് ഏതാനും ട്രിപ്പുകൾ ഒഴികെ ബാക്കി ട്രിപ്പുകൾ എല്ലാം ഒഴിവാക്കി. രണ്ട് സ്വകാര്യ ബസുകൾ ഷട്ടിൽ ട്രിപ്പുകൾ നടത്തുന്നുണ്ട്. എന്നാൽ കെ.എസ്.ആർ.ടി.സി ഓടിയിരുന്ന സമയത്ത് ബസ് ഇല്ലാത്തതിനാൽ യാത്രക്കാർ ബുദ്ധിമുട്ടുകയാണ്. യാത്രക്കാരുടെ ബുദ്ധിമുട്ട് പരിഹരിക്കുന്നതിന് പഴയ ട്രിപ്പുകൾ പുനരാരംഭിക്കണമെന്ന് യാത്രക്കാർ ആവശ്യപ്പെട്ടു.