തൊടുപുഴ: കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നടപടികൾക്കെതിരെ ഏപ്രിൽ രണ്ടിന് യു.ഡി.എഫിന്റെ നേതൃത്വത്തിൽ നടക്കുന്ന സെക്രട്ടേറിയറ്റ് വളയലിന്റെയും മാർച്ച് 16-ലെ നിയോജകമണ്ഡലംതല സായാഹ്ന ധർണയുടെയും 19ലെ ട്രഷറി ഓഫീസ് ധർണയുടെയും മുന്നൊരുക്കങ്ങൾക്കായി യു.ഡി.എഫ് ജില്ലാ നേതൃയോഗംഞായറാഴ്ച്ച ഉച്ചകഴിഞ്ഞ് രണ്ടിന് തൊടുപുഴ രാജീവ് ഭവനിൽ യു.ഡി.എഫ് ജില്ലാ ചെയർമാൻ എസ്. അശോകന്റെ അദ്ധ്യക്ഷതയിൽ നടക്കും. യോഗത്തിൽ യു.ഡി.എഫ് ജില്ലാ ഏകോപന സമിതി അംഗങ്ങൾ, നിയോജകമണ്ഡലം ചെയർമാൻമാർ, കൺവീനർമാർ എന്നിവർ പങ്കെടുക്കണമെന്ന് യു.ഡി.എഫ് ജില്ലാ കൺവീനർ അഡ്വ. അലക്‌സ്‌ കോഴിമല അറിയിച്ചു.