തൊടുപുഴ: ബി.ജെ.പി ജില്ലാ ഭാരവാഹികളെയും വിവിധ മോർച്ച പ്രസിഡന്റുമാരെയും പ്രഖ്യാപിച്ചു. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്. ജില്ലാ ജനറൽ സെക്രട്ടറിയായി വി.എൻ. സുരേഷ്, സി. സന്തോഷ് കുമാർ എന്നിവരെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ഷാജി നെല്ലിപ്പറമ്പിൽ, എം.എൻ. ജയചന്ദ്രൻ, ശശി ചാലയ്ക്കൽ, കെ. കുമാർ, കെ.എൻ. ഗീതാകുമാരി, ബിന്ദു അഭയൻ എന്നിവരെയും സെക്രട്ടറി സ്ഥാനത്തേക്ക് ടി.എച്ച്. കൃഷ്ണകുമാർ, കെ.ആർ. സുനിൽകുമാർ, ബി. വിജയകുമാർ, പ്രിയ റെജി, ഗ്രീഷ്മ വിജയൻ, അഡ്വ. അമ്പിളി അനിൽ എന്നിവരെയും തിരഞ്ഞെടുത്തു. ടി.എം. സുരേഷിനെ ഖജാൻജിയായും എ.വി. മുരളിയെ സെൽ കോർഡിനേറ്ററായും പ്രഖ്യാപിച്ചിട്ടുണ്ട്. യുവമോർച്ച ജില്ലാ പ്രസിഡന്റായി വിഷ്ണു പുതിയേടത്തിനെ തിരഞ്ഞെടുത്തു. മറ്റ് മോർച്ചകളും അവയുടെ പ്രസിഡന്റുമാരും.കെ.എൻ. പ്രകാശ് (കർഷമോർച്ച), രമ്യ രവീന്ദ്രൻ (മഹിളാമോർച്ച), പി. പ്രബീഷ് (ഒ.ബി.സി മോർച്ച), അഡ്വ. സ്റ്റീഫൻ ഐസക് (ന്യൂനപക്ഷ മോർച്ച), സി.സി. കൃഷ്ണൻ (എസ്‌.സി മോർച്ച), കെ.സി. ധർമ്മിഷ്ഠൻ (എസ്.ടി മോർച്ച).