പൊന്നന്താനം: ഗ്രാമീണ വായനശാല വനിതാവേദിയുടെ ആഭിമുഖ്യത്തിൽ ഏഴിന് മൂന്ന് മുതൽ വായനശാല ഹാളിൽ വിവിധ പരിപാടികളോടെ അന്തർദേശീയ വനിതാദിനം സംഘടിപ്പിക്കുന്നു. പ്രസിഡന്റ് ഉഷാ മനോജ് അദ്ധ്യക്ഷത വഹിക്കും. ലഫ്‌. കേണൽ കെ.ജെ. അന്നമ്മ ഉദ്ഘാടനം ചെയ്യും. 'വിദ്യാഭ്യാസ സാംസ്‌കാരിക രംഗത്ത് വനിതകൾക്കുള്ള പങ്ക് " എന്ന വിഷയത്തെക്കുറിച്ച് റിട്ട. എൻജിനിയർ നാൻസി ജോൺ ക്ലാസെടുക്കും. റിട്ട. അദ്ധ്യാപികമാരായ ലൈസാമ്മ ജോൺ, ലളിത എം.എൻ, മേഴ്‌സി മാത്യു എന്നിവർ പ്രസംഗിക്കും. സംഗീതം, കവിതാപാരായണം, സമൂഹഗാനം തുടങ്ങിയ പരിപാടികളും യോഗത്തിൽ സംഘടിപ്പിക്കും.