അരിക്കുഴ: ഉദയ വൈ.എം.എ ലൈബ്രറി വനിതാവേദിയുടെ നേതൃത്വത്തിൽ സ്വയം തൊഴിൽ കണ്ടെത്തുന്നതിന് മുന്നോടിയായി പേപ്പർ കവർ നിർമ്മാണം സംബന്ധിച്ച് തൊഴിൽ പരിശീലന ക്ലാസ് ലൈബ്രറി ഹാളിൽ നടത്തി. ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലാ സെക്രട്ടറി എ.എൻ. സോമദാസ് പഠന ക്ലാസ് നയിച്ചു. വനിതാവേദി ചെയർപേഴ്‌സൺ ഷൈല കൃഷ്ണൻ, ലൈബ്രറി പ്രസിഡന്റ് സിന്ധു വിജയൻ, ലൈബ്രേറിയൻ കല ദിലീപ് എന്നിവർ നേതൃത്വം നൽകി.