കുഞ്ചിത്തണ്ണി: ബൈസൺവാലി ശ്രീബാലസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ കുംഭപ്പൂയ ഉത്സവത്തിന്റെ ഭാഗമായുള്ള ഗുരുദേവ വിഗ്രഹപ്രതിഷ്ഠാ വാർഷികവും കുടുംബ സംഗമവും ഇന്ന് നടക്കും. പുലർച്ചെ 5.30ന് മഹാഗണപതി ഹോമത്തോടെയാണ് ചടങ്ങുകൾ ആരംഭിക്കുന്നത്. 7.30ന് മുളപൂജ, ഒമ്പതിന് കൊടിമരച്ചുവട്ടിൽ പറനിറയ്ക്കൽ. 10ന് നടക്കുന്ന കുടുംബ സംഗമം എസ്.എൻ.ഡി.പി യോഗം രാജാക്കാട് യൂണിയൻ പ്രസിസന്റ് എം.ബി. ശ്രീകുമാർ ഉദ്ഘാടനം ചെയ്യും. ശാഖാ പ്രസിഡന്റ് വിജയൻ അമ്പാട്ട് അദ്ധ്യക്ഷനാകും. യോഗം കൗൺസിലർ പി.ടി. മന്മഥൻ മുഖ്യപ്രഭാഷണം നടത്തും. യോഗം അസിസ്റ്റന്റ് സെക്രട്ടറി കെ.ഡി. രമേശ് കുടുംബ സംഗമ സന്ദേശം നൽകും. യൂണിയൻ സെക്രട്ടറി കെ.എസ്. ലതീഷ് കുമാർ, യോഗം ഡയറക്ടർ ബോർഡ് മെമ്പർ ജി. അജയൻ എന്നിവർ പ്രസംഗിക്കും. ശാഖാ സെക്രട്ടറി വി.കെ. ബൈജു സ്വാഗതവും വൈസ് പ്രസിഡന്റ് പി.എസ്. ശ്രീജേഷ് നന്ദിയും പറയും. വൈകിട്ട് 6.30ന് ദീപാരാധന, 7.30ന് പള്ളിവേട്ട പുറപ്പാട്, പള്ളിനിദ്ര.