കട്ടപ്പന: മുത്തൂറ്റിന്റെ വിവിധ ശാഖകളിലെ ജീവനക്കാരെ പിരിച്ചുവിട്ടതിൽ പ്രതിഷേധിച്ച് നോൺ ബാങ്കിംഗ് ആൻഡ് പ്രൈവറ്റ് ഫിനാൻസ് എംപ്ലോയീസ് അസോസിയേഷൻ നേതൃത്വത്തിൽ കട്ടപ്പനയിൽ പന്തൽകെട്ടി സത്യാഗ്രഹം ആരംഭിച്ചു. സി.ഐ.ടി.യു ജില്ലാ പ്രസിഡന്റ് പി.എസ്. രാജൻ ഉദ്ഘാടനം ചെയ്തു. കട്ടപ്പന ഏരിയ സെക്രട്ടറി എം.സി. ബിജു അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ സി.സി. രതീഷ്, സതീഷ് രാജൻ, അനു രാജേഷ്, ബിജു എസ്.നായർ എന്നിവർ നേതൃത്വം നൽകി.