തൊടുപുഴ: മേയ് 26, 27, 28 തീയതികളിൽ തൊടുപുഴയിൽ നടക്കുന്ന കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് പെൻഷണേഴ്‌സ് അസോസിയേഷന്റെ 36-ാം സംസ്ഥാന സമ്മേളനത്തിന്റെ വിജയത്തിനായി സ്വാഗതസംഘം രൂപീകരിച്ചു. അഡ്വ. ഡീൻ കുര്യാക്കോസ് എം.പി, എം.എൽ.എമാരായ പി.ജെ. ജോസഫ്, റോഷി അഗസ്റ്റിൻ, എസ്. രാജേന്ദ്രൻ, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യാ പൗലോസ്, ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് മാത്യു ജോൺ മാനുങ്കൽ, തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിനോജ് എരിച്ചിരിക്കാട്ട് എന്നിവർ രക്ഷാധികാരികളായും ജെ. സുധാകരൻ നായർ പ്രസിഡന്റായും പി. ബാലകൃഷ്ണപിള്ള ജനറൽ സെക്രട്ടറിയുമായുള്ള 501 അംഗ കമ്മറ്റിയെ തിരഞ്ഞെടുത്തു. സംസ്ഥാന പ്രസിഡന്റ് ജെ. സുധാകരൻ നായരുടെ അദ്ധ്യക്ഷതയിൽ ചേർന്ന സ്വാഗതസംഘ രൂപീകരണയോഗം തൊടുപുഴ നഗരസഭ ആക്ടിംഗ് ചെയർമാൻ എം.കെ. ഷാഹുൽ ഹമീദ് ഉദ്ഘാടനം ചെയ്തു. തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിനോജ് എരിച്ചിരിക്കാട്ട്, സി.ഐ.ടി.യു ജില്ലാ വൈസ് പ്രസിഡന്റ് ടി.ആർ. സോമൻ, എ.ഐ.ടി.യു.സി താലൂക്ക് വൈസ് പ്രസിഡന്റ് പി.പി. ജോയി, കെ.എസ്.എസ്.പി.യു ജില്ലാ സെക്രട്ടറി വി.കെ. മാണി, കെ.എസ്.ഇ.ബി.പി.എ സംസ്ഥാന ജനറൽ സെക്രട്ടറി പി. ബാലകൃഷ്ണപിള്ള, തൊടുപുഴ ഡിവിഷൻ പ്രസിഡന്റ് പി.എസ്. ഭോഗീന്ദ്രൻ, സെക്രട്ടറി കെ.സി. ഗോപിനാഥൻ നായർ എന്നിവർ പ്രസംഗിച്ചു.