ചെറുതോണി: വാഴത്തോപ്പ് പഞ്ചായത്ത് പ്രസിഡന്റായി കേരളാ കോൺഗ്രസ്( എം )ജോസഫ് വിഭാഗം മെമ്പർ സെലിൻ വിൻസെന്റ് കളപ്പുരയ്ക്കൽ തെരഞ്ഞെടുക്കപ്പെട്ടു. മുന്നണിധാരണപ്രകാരം അവസാന ഒരുവർഷം പ്രസിഡന്റ് സ്ഥാനം ജോസഫ് വിഭാഗത്തിന് ഉള്ളതാണ്. പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിൽ ജോയിന്റ് രജിസ്റ്റാർ സോമൻ മുഖ്യവരണാധികാരിയായിരുന്നു. പഞ്ചായത്തിൽ കോൺഗ്രസിന് ആറും, കേരളകോൺഗ്രസിന് നാലും സി.പി.എമ്മിന് മൂന്നും ഹൈറേഞ്ച് സംരക്ഷണ സമിതിക്ക് ഒന്നും അംഗങ്ങളാണുള്ളത്. മുന്നണി ധാരണപ്രകാരം ആദ്യത്തെ മൂന്ന് വർഷം കോൺഗ്രസിലെ ആൻസി തോമസായിരുന്നു പ്രസിഡന്റ്, പിന്നീട് കേരളാ കോൺഗ്രസ് മാണി വിഭാഗത്തിലെ റിൻസി സിബി പ്രസിഡന്റായി.
തെരഞ്ഞെടുപ്പിന് ശേഷം നടന്ന യോഗത്തിൽ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് റോയി കൊച്ചുപുര, പി.ഡി .ജോസഫ്, ടോമി ജോർജ്ജ് കൊച്ചുകുടി, ആൻസി തോമസ്, റീത്ത സൈമൺ, കെ.എം ജലാലുദീൻ, ആലീസ് ജോസ്, ബാബു ജോർജ്ജ്, റിൻസി സിബി, ഷിജോ തടത്തിൽ, ബെന്നി ചിറ്റത്താഴത്ത്, എബിൻ വാട്ടപ്പിള്ളിൽ, സണ്ണി തയ്യിൽ, ജോസ് മുണ്ടക്കാട്ട്, ഉദീഷ് മനപ്പുറത്ത് തുടങ്ങിയവർ അനുമോദിച്ചു.