അടിമാലി :ട്രൈബൽ ഡെവലപ്‌മെന്റ് ഓഫീസിന് കീഴിലുള്ള പ്രീമെട്രിക് ഹോസ്റ്റൽ, മൂന്നാർ മോഡൽ റസിഡൻഷ്യൽ സ്‌കൂളിൽ സ്റ്റുഡന്റ്‌സ് കൗൺസിലർമാരെ നിയമിക്കുന്നതിന് കരാർ അടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചു. 2020 ജനുവരി ഒന്നിന് 25നും 45നും മധ്യേ പ്രായമുള്ള യുവതി യുവാക്കൾക്ക് അപേക്ഷിക്കാം.യോഗ്യത എം.എ സൈക്കോളജി/ എം.എസ്.ഡബ്ല്യൂ/ എം.എസ് സൈക്കോളജി (സ്റ്റുഡന്റ് കൗൺസിലിംഗ് പരിശീലനം നേടിയവരായിരിക്കണം) . അപേക്ഷ മാർച്ച് 10ന് മുമ്പായി പ്രോജക്ട് ഓഫീസർ ഐ.റ്റി.ഡി പ്രോജക്ട് ഓഫീസ്, മിനി സിവിൽ സ്റ്റേഷൻ , ന്യൂ ബിൽഡിംഗ്, തൊടുപുഴ പി.ഒ, ഇടുക്കി, 685584 ഓഫീസിൽ സമർപ്പിക്കണം. ഫോൺ 04864 224399, 04862 222399.