മൂലമറ്റം: മൂന്നങ്കവയലിൽ കലുങ്ക് നിർമാണത്തിനിടെ തൊഴിലാളികളടക്കം എട്ടുപേർക്ക് പെരുന്തേനീച്ചയുടെ കുത്തേറ്റു. അഞ്ച് തൊഴിലാളികൾക്കും കരാറുകാരനുമാണ് കുത്തേറ്റത്. രക്ഷപ്പെടാനായി ഇവര്‍ അടുത്ത വീട്ടിലേക്ക് ഓടിക്കയറിയപ്പോൾ വീട്ടുകാരായ രണ്ടുപേര്‍ക്കും കുത്തേറ്റു.ഇന്നലെ രാവിലെയായിരുന്നു സംഭവം. ഇവിടെ കലുങ്കിന്റെ പുനർനിർമാണം നടക്കുകയായിരുന്നു. ഇതിനിടെ ഇളകിയെത്തിയ തേനീച്ചക്കൂട്ടം തൊഴിലാളികളെയും അവിടെയുണ്ടായിരുന്നവരെയും കുത്തി. കരാറുകാരൻ ബാലൻ , സമീപത്തെ വീട്ടുകാരായ ലിസി, പോപ്പർ ബെന്നി എന്നിവര്‍ക്കും പരിക്കേറ്റു. നാട്ടുകാർ ചുറ്റും തീകത്തിച്ചാണ് തേനീച്ചകളെ തുരത്തിയത്. പരിക്കേറ്റവരെ അറക്കുളത്തെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിച്ച് ചികിത്സ നൽകി.