തൊടുപുഴ: ജില്ലാ ലൈബ്രറി കൗൺസിൽ സംഘടിപ്പിച്ചിരിക്കുന്ന നവോധാന സെമിനാർ നാളെ വൈകിട്ട് 5 ന് തൊടുപുഴ ഗരസഭ മൈതാനിയിൽ നടത്തുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.മതത്തിന്റേയും ആചാരങ്ങളുടേയും അനുഷ്ടാനങ്ങളുടേയം പേരിൽ ഇൻഡ്യൻ ഭരണഘടന ചോദ്യം ചെയ്യപ്പെടുകയും പരമ്മോന്നത നീതി പീഠത്തിന്റെ വിധിപോലും അംഗികരിക്കാൻ കഴിയാതെ വെല്ലുവിളിയാകുന്നു.ബഹുസ്വരത മതേതരത്വം നാനാത്വം എന്നിവ പോലും ചോദ്യം ചെയ്യപ്പെടുന്നു എന്നും ഭാരവാഹികൾ പറഞ്ഞു.സെമിനാറിൽ മതം- രാഷ്ട്രം -ഭരണഘടന എന്ന ത് സംബ്ബന്ധിച്ച് എം ജി സർവ്വകലാശാല പ്രൊഫ .ഹരികുമാർ ചങ്ങമ്പുഴ വിഷയാവതരണം നടത്തും. സംഘാടക സമിതി ചെയർമാൻ കെ എം ബാബു അദ്ധ്യക്ഷത വഹിക്കും.പി കെ സുകുമാരൻ,പി എൻ വിജയൻ , കെ കെ ശിവരാമൻ, ആർ തിലകൻ, ഇ ജി സത്യൻ, ജോസ് കോനാട്ട് , ജേക്കബ് ജോൺ എന്നിവർ സംസാരിക്കും.വാർത്താ സമ്മേളനത്തിൽ സംഘാടക സമിതി ചെയമാൻ കെ എം ബാബു,കൺവീനർ പി കെ സുകുമാരൻ,ജില്ലാ വൈസ് പ്രസിഡന്റ് കെ ആർ രമണൻ എന്നിവർ പങ്കെടുത്തു.