അടിമാലി: മഹിള കോൺഗ്രസ് ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സ്ത്രീ സുരക്ഷ 2020 ന്റെ ഭാഗമായി അന്താരാഷ്ട്ര വനിത ദിനം അവകാശദിനമായി ആചരിക്കും.അടിമാലി മർച്ചന്റ് അസോസിയേഷൻ ഹാളിൽ ഞായറാഴ്ച രാവിലെ ന് ജില്ലാ പ്രസിഡന്റ് ഇന്ദു സുധാകരന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗം അസ്വ. ഡീൻ കുര്യാക്കോസ് എം. പി ഉദ്ഘാടനം ചെയ്യും. ഡി സി സി പ്രസിഡന്റ് അഡ്വ. ഇബ്രാഹിം കുട്ടി കല്ലാർ വനിതാ ദിന സന്ദേശം നല്ക്കും. സംസ്ഥാന ജില്ല നേതാക്കൾ സംസാരിക്കും. ജില്ലയിലെ വിവിധ മേഖലകളിൽ കഴിവു തെളിയിച്ച പ്രഗത്ഭരായ വനിതകളെ ആദരിക്കും. ജില്ലയിൽ സ്ത്രീകൾക്കും കുട്ടികൾക്കും മേൽ നടക്കുന്ന അതിക്രമങ്ങൾക്കെതിരെ ജാഗ്രത എന്ന വിഷയത്തിൽ ജനമൈത്രി സബ് ഡിവിഷണൽ കോഓർഡിനേറ്റർ, മൂന്നാർ എസ് ഐ ശ്രീ. വി.കെ. മധു ക്ലാസ് നയിക്കും.