കുമളി :എസ്.എൻ.ഡി പി ശാഖയോഗം കുമളി ശാഖയിലെ വനിതാ സംഘം ഭാരവാഹികൾ ഇന്ന് സ്ഥാനമേൽക്കും. ഉച്ചയ്ക്ക് 12ന് കുമളി ശാഖയോഗത്തിൽ ചേരുന്ന യോഗത്തിൽ ശാഖയോഗം പ്രസിഡന്റ് ബെൽഗി ബാബു സത്യപ്രതിജ്ഞ വാചകം ചൊല്ലി കൊടുക്കും.ശാഖയോഗം വൈസ് പ്രസിഡന്റ് എം.ഡി.പുഷ്‌ക്കരൻ, സെക്രട്ടറി സജിമോൻ, പീരുമേട് യൂണിയൻ പഞ്ചായത്ത് കമ്മറ്റി അംഗം ഇ.എൻ കേശവൻ വനിതാ സംഘം സെക്രട്ടറി ലതാ മുകുന്ദൻ തുടങ്ങിയവർ പങ്കെടുക്കും.
ജയാ ഷാജി (പ്രസിഡന്റ്) വിജയമ്മ രാമകൃഷണൻ (വൈ.പ്രസിഡന്റ്) സുനി രതീഷ് (സെക്രട്ടറി) ബിന്ദു ഷിജു (ട്രഷറർ) മീനാ ഗോപി ചെമ്പൻകുളം, ലളിതമ്മ അപ്പു, വിജയമ്മ സോമൻ,പ്രീതി രാജപ്പൻ, ബിന്ദുബിനു, ലഗിന ബാലു, രാധാമണി രാജൻ എന്നിവർ കമ്മറ്റി അംഗങ്ങളായും ചുമതലയേക്കും.