തൊടുപുഴ: ജോയിന്റ് കൗൺസിൽ സുവർണ ജൂബിലി സമാപന സമ്മേളനത്തിന് മന്നോടിയായിട്ടുള്ള തൊടുപുഴ മേഖലാ സമ്മേളനം ഇന്ന് നടക്കും. തൊടുപുഴ ടൗൺ ഹാളിൽ രാവിലെ 10ന് നടക്കുന്ന സമ്മേളനം ജോയിന്റ് കൗൺസിൽ സംസ്ഥാന വൈസ് ചെയർ പേഴ്‌സൺ ആർ ഉഷ ഉദ്ഘാടനം ചെയ്യും. മേഖല പ്രസിഡന്റ് ടി കെ ബെന്നി അദ്ധ്യക്ഷതവഹിക്കും. സംസ്ഥാന കമ്മിറ്റി അംഗം ഡി ബിനിൽ, ജില്ലാ പ്രസിഡന്റ് ആർ ബിജമോൻ, ജില്ലാ സെക്രട്ടറി ഒ കെഅനിൽകുമാർ, ജില്ലാ ജോയിന്റ് സെക്രട്ടറി ടി രമേശ്, തുടങ്ങിയവർ സംസാരിക്കും. . മേഖല സെക്രട്ടറി സി എ ശിവൻ റിപ്പോർട്ട് അവതരിപ്പിക്കും. അബ്ദുൾ കലാം സ്വാഗതവും എൻ അനീഷ് നന്ദി പറയും.