sreekrishna

തൊടുപുഴ: ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ നടപ്പന്തലിന്റെ നിർമാണത്തിന്റെ ഭാഗമായി ശിലാസ്ഥാപനം ക്ഷേത്രം തന്ത്രി കാവനാട് പരമേശ്വരൻ നമ്പൂതിരി നിർവഹിച്ചു. ക്ഷേത്രം മാനേജിങ് ട്രസ്റ്റി നെടുമ്പള്ളി തരണനെല്ലൂർ പ്രദീപ് നമ്പൂതിരിപ്പാട്, ട്രസ്റ്റി നെടുമ്പള്ളി തരണനെല്ലൂർ സതീശൻ നമ്പൂതിരിപ്പാട്, ക്ഷേത്രം ഉപദേശക സമിതി പ്രസിഡന്റ് എം. രമേശ്, സെക്രട്ടറി പി.വി പുഷ്പാംഗദൻ പിള്ള, തുടങ്ങിയവർ പങ്കെടുത്തു. ശിലകളുടെ പൂജാ കർമം മേൽശാന്തി അടിയമന പടിഞ്ഞാറേ മഠം മാധവൻ നമ്പൂതിരി, തുരുത്തേൽമഠം മുരളി പോറ്റി എന്നിവർ നിർവഹിച്ചു.നടപ്പന്തലിന്റെ ആദ്യഘട്ട നിർമാണം ആറു മാസം കൊണ്ട് പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. 1.10 കോടി രൂപയാണ് നടപ്പന്തൽ നിർമാണത്തിന് ചെലവ് പ്രതീക്ഷിക്കുന്നത്. നാലു ഘട്ടങ്ങളിലായാണ് നിർമാണം പൂർത്തിയാക്കാൻ ലക്ഷ്യമിടുന്നതെന്ന് ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു.