തൊടുപുഴ: ഡൽഹി കലാപവുമായി ബന്ധപ്പെട്ട് പാർലമെന്റിൽ ചർച്ചനടത്താൻ തയ്യാറാവാത്ത കേന്ദ്രസർക്കാറിനെതിരെ പ്രതിഷേധിച്ച ഡീൻ കുര്യാക്കോസ് അടക്കമുള്ള കോൺഗ്രസ് എം പി മാരെ സസ്‌പെൻഡ് ചെയ്ത നടപടിക്കെതിരെയും എംപിമാർക്ക് അഭിവാദ്യമർപ്പിച്ചും കോൺഗ്രസ് പ്രവർത്തകരുടെ നേതൃത്വത്തിൽ തൊടുപുയിൽ പ്രകടനം നടത്തി. തുടർന്ന് യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് രാജേഷ് ബാബുവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന പ്രതിഷേധയോഗം കെഎസ്‌യു സംസ്ഥാന ജനറൽ സെക്രട്ടറി ജോബി സി ജോയി ഉദ്ഘാടനം ചെയ്തു യോഗത്തിൽ കോൺഗ്രസ് നേതാക്കളായ ജോൺ നെടിയപാല , എൻ എ ബെന്നി , വി ഈ താജുദ്ദീൻ ജാഫർ ഖാൻ മുഹമ്മദ് , ടോണി തോമസ് ;അക്ബർ ടി ൽ , മാത്യു കെ ജോൻ , ആരിഫ് കരിം , എൻ കെ ബിജു , മനോജ് കൊക്കാഡ് , സരേഷ് രാജു , സി എസ് മഹേഷ് , കെ ജി സജിമോൻ തുടങ്ങിയവർ പ്രസംഗിച്ചു.