മുട്ടം: എൻജിനീയറിങ്ങ് കോളേജിന് സമീപം കാറും ബൈക്കും കൂട്ടിയിടിച്ചു. ഇന്നലെ വൈകിട്ട് 4. 30 നാണ് അപകടം. സാരമായ പരിക്ക് പറ്റിയ ബൈക്ക് യാത്രികനായ അൽ അസർ കോളേജ് വിദ്യാർത്ഥി കാഞ്ഞിരപ്പള്ളി സ്വദേശി മുഹമ്മദ് അൻസിലിനെ തൊടുപുഴയിലുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുട്ടത്ത് നിന്ന് അൻസിൽ തൊടുപുഴ റൂട്ടിൽ ബൈക്ക് ഓടിച്ച് വരവേ മുട്ടം എഞ്ചിനീയറിങ്ങ് കോളേജിന്റെ മുന്നിൽ എതിർ ദിശയിൽ വന്ന കാർ നിയന്ത്രണം തെറ്റി വട്ടം കറങ്ങിയാണ് ബൈക്കിൽ ഇടിച്ചത്. മൂലമറ്റം സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതാണ് കാർ.
ബൈക്കിനും കാറിനും സാരമായ കേട് സംഭവിച്ചു. മുട്ടം എസ് ഐ ബൈജു പി ബാബുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. അപകടം നടന്ന സ്ഥലത്തിനോട് ചേർന്ന് റോഡിൽ വളവിലായി റോഡ് പണിക്കുള്ള മിക്ച്ചർ മിഷൻ, വീപ്പ മറ്റ് സാധന സാമഗ്രികൾ അപകടകരമായ രീതിയിൽ നിരത്തി വെച്ച് പണികൾ നടത്തിയിരുന്നത് സംബന്ധിച്ച് വ്യാപകമായ ആക്ഷേപം ഉയർന്നിരുന്നു.