കട്ടപ്പന: എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കുന്നതിനായി 2019 ഡിസംബർ ഒന്നുമുതൽ കഴിഞ്ഞ ജനുവരി 31 വരെയുള്ള കാലയളവിൽ അപേക്ഷ നൽകി ഫെബ്രുവരി 29നുള്ളിൽ ഹാജരാകാൻ നിർദേശം ലഭിച്ചിട്ടും കഴിയാത്ത ഉദ്യോഗാർഥികൾ 13നകം അതാതു എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ ഹാജരാകണം. അസൽ സർട്ടിഫിക്കറ്റുകളും മാർക്ക് ലിസ്റ്റുകളും കൊണ്ടുവരണമെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസർ അറിയിച്ചു.