ബൈസൺവാലി: ശ്രീ ബാലസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ കുംഭപൂയ മഹോത്സവത്തിന്റെ ഭാഗമായുള്ള ആറാട്ട് മഹോത്സവം ഇന്ന് നടക്കും. വെളുപ്പിന് 5.30 ന് ഗണപതി ഹോമത്തോടെ ചടങ്ങുകൾക്ക് തുടക്കമാകും ,9 ന് നാല്പപതേക്കറിൽ നിന്നും കാവടി ഘോഷയാത്ര ആരംഭിച്ച് ഗുരുമന്ദിരം കവല ചുറ്റി ക്ഷേത്രത്തിലെത്തിച്ചേരും തുടർന്ന് കാവടി അഭിഷേകം, പ്രസാദ ഊട്ട്. വൈകുന്നേരം നാലിനു് ആറാട്ട് പുറപ്പാട്, 5.30 ന് ടീ കമ്പനി ആറാട്ട് കടവിൽ നിന്നും താലപ്പൊലികളുടെ അകമ്പടിയോടെ ആറാട്ട് ഘോഷയാത്ര, 8.30 ന് ആറാട്ടെഴുന്നെള്ളിപ്പ് സമാപനം തുടർന്ന് കൊടിയിറക്ക്, വലിയ ഗുരുതി . രാത്രി 10.30 ന് മുവാറ്റുപുഴ ഏയ്ഞ്ചൽ വോയ്‌സിന്റെ ഗാനമേള