മൂലമറ്റം: പുറ്റനാനിക്കൽ ജോസഫ് ജോസഫ്(കൊച്ചേട്ടൻ 101) നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 10.30 ന് മൂലമറ്റം സെന്റ് ജോർജ് ഫൊറോന പള്ളിയിൽ. ഭാര്യ ഏലിയാമ്മ അമ്പാറനിരപ്പേൽ മൂലേച്ചാലിൽ കുടുംബാംഗം. മക്കൾ: മേരി ജോൺ, സി.ദീപ്തി (ഉർസലൈൻ കോൺവെന്റ് മണ്ണാർകാട്), പി ജെ ജോസഫ്, പി ജെ മാത്യു, സ്‌നേഹാ വർഗീസ്, റോയി പി ജോസ്(ടോമി), റീന സജി, പരേതരായ സി.ശാലിനി, ലില്ലിക്കുട്ടി ബേബിച്ചൻ. മരുമക്കൾ: ജോൺ കെ സി കാരക്കൽ കരിങ്കുന്നം, എൽസി പനന്താനത്ത് കുരുതിക്കളം, മോളി മാത്യു ചൂണ്ടിയാനിക്കൽ മൂലമറ്റം, ബേബിച്ചൻ പുളിക്കൽ ചെമ്പേരി, ആൻസി റോയി വെട്ടുകല്ലേൽ പാല, സജി ഓലിക്കൽ മഞ്ഞാമറ്റം, പരേതനായ രാജു വർഗീസ് നടവത്ത് പുത്തൻപറമ്പിൽ.