ഇന്നലെയും വാഹനാപകടം
ഏഴാം ക്ലാസ്സ് വിദ്യാർത്ഥിനി വാഹനമിടിച്ചക മരിച്ചത് ഇവിടെ
ഒരു മാസത്തിനിടെ എട്ട് അപകടങ്ങൾ
റോഡിന്റെ നിർമ്മാണ രീതിയിലെ അപാകത പ്രധാന കാരണം
ചെറുതോണി: ആലപ്പുഴ മധുര സംസ്ഥാന പാതയിലെ ബ്ലാത്തിക്കവലയിൽ അപകടങ്ങൾ തുടർകഥയാകുന്നു. റോഡിന്റെ അശാസ്ത്രിമായ നിർമ്മാണവും വാഹനങ്ങളുടെ അമിതവേഗതയുമാണ് അപകടങ്ങൾക്ക് പ്രധാന കാരണം.
കഴിഞ്ഞ ദിവസം ഏഴാം ക്ലാസ്സ് വിദ്യാർത്ഥിനി ദേവനന്ദന വാഹനം ഇടിച്ച് മരണമടഞ്ഞ അതേ സ്ഥലത്തിനു സമീപമാണ് ഇന്നലെ രണ്ടു കാറുകൾ കൂട്ടിയിടിച്ച് അപകടമുണ്ടായി. പ്രകാശിൽ നിന്ന് രോഗിയുമായി തൊടുപുഴയ്ക്കു പോയ കാറും എറണാകുളത്തു നിന്ന് കഞ്ഞിക്കുഴിക്ക് വന്ന കാറുമാണ് കൂട്ടി ഇടിച്ച് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തിൽ കാർ റോഡ് സൈഡിലേ കാനയിൽ ഇടിച്ച് നിന്നതിനാൽ വൻ ദുരിതം ഒഴിവായി അപകടത്തിൽ ഇരു വാഹനത്തിലെ യാത്രക്കാർക്കും പരിക്ക് ഏറ്റിട്ടില്ല. കാളിയാർ പൊലിസും
ഹൈവേ പൊലിസും സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. ബ്ലാത്തിക്കവലയിൽ ഒരു മാസത്തിനിടെ ചെറുതും വലുതുമായ എട്ടോാളം അപകടങ്ങളാണ് നടന്നിട്ടുള്ളത് അതിൽ കഴിഞ്ഞ ദിവസത്തെ അപകടത്തിൽ 12 വയസ്സുകാരി ദേവനന്ദയുടെ മരണത്തിന്റെ മുറിവ് ഉണങ്ങും മുൻപാണ് അടുത്ത അപകടം. ഇരു ദിശകളിൽ നിന്നും ഇറക്കവും കയറ്റവും കയറി വരുന്ന വാഹനങ്ങൾ തൊട്ട് അടുത്ത് എത്തിയാൽ മാത്രമേ കാണാൻ സാധിക്കുകയുള്ളുവെന്നത് അപകടങ്ങൾക്ക് പ്രധാന കാരണമാകുന്നു. റോഡിന്റെ നിർമ്മാണ രീതിയിൽ ഉണ്ടായ അപാകത പരിഹരിച്ച് അപകട സൂചനാ ബോർഡുകൾ സ്ഥാപിച്ചും ഹംമ്പ് സ്ഥാപിച്ചും വാഹന കാൽനടയാത്ര സുരക്ഷിതമാക്കണമെന്ന് പ്രദേശവാസികളാവശ്യപ്പെടുന്നു.