തൊടുപുഴ: പാർലമെന്റിൽ നിന്ന് ഡീൻ കുര്യാക്കോസ് എം.പിയെ സസ്‌പെന്റ് ചെയ്ത നടപടി അപലപനീയമാണെന്ന് ഡി.സി.സി പ്രസിഡന്റ് അഡ്വ. ഇബ്രാഹിംകുട്ടി കല്ലാർ പറഞ്ഞു. ജനാധിപത്യപരമായി പ്രതിഷേധം രേഖപ്പെടുത്തുന്നത് ജനപ്രതിനിധികളുടെ കടമയാണെന്നിരിക്കെ അച്ചടക്ക നടപടിയെടുത്തത് രാഷ്ട്രീയ തിമിരം ബാധിച്ച ബി.ജെ.പിയുടെ തെറ്റായ നടപടിയാണ്. ഇതിൽ പ്രതിഷേധിച്ച് നിയോജകമണ്ഡലം കേന്ദ്രങ്ങളിൽ ഇന്ന് വൈകിട്ട് പ്രതിഷേധ പ്രകടനം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.