തൊടുപുഴ: വാഗമൺ തവളപ്പാറയിൽ ഭ്രംശമേഖലയിൽ ക്വാറി അനുവദിച്ച നടപടി റവന്യൂ അധികാരികൾ റദ്ദാക്കണമെന്ന് ബി.ഡി.ജെ.എസ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് വി. ജയേഷിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം സംസ്ഥാന ട്രഷറർ എ.ജി. തങ്കപ്പൻ ഉദ്ഘാടനം ചെയ്തു. ജില്ലയിലെ ജനകീയ വിഷയങ്ങൾ ഏറ്റെടുക്കാൻ പാർട്ടി തീരുമാനിച്ചു. ജില്ലാ പ്രസിഡന്റ് വി. ജയേഷ്, ജില്ലാ വൈസ് പ്രസിഡന്റുമാരായ ഡോ. കെ. സോമൻ, ഷാജി കല്ലാറയിൽ, ജില്ലാ സെക്രട്ടറി രാജേന്ദ്രലാൽ ദത്ത്, വിനോദ് തൊടുപുഴ, പ്രഭാസ് വാഗമൺ, റെജി വണ്ണപ്പുറം, പീരുമേട് നിയോജക മണ്ഡലം പ്രസിഡന്റ്,​ അജയൻ കെ. തങ്കപ്പൻ, ഇടുക്കി മണ്ഡലം പ്രസിഡന്റ് മനേഷ് കുടിക്കയത്ത്, ദേവികുളം മണ്ഡലം പ്രസിഡന്റ് പാർഥേശൻ, തൊടുപുഴ മണ്ഡലം പ്രസിഡന്റ് സുരേഷ് തട്ടുപുര തുടങ്ങിയ നേതാക്കൾ തവളപ്പാറ സന്ദർശിച്ചു.