school

ചെറുതോണി: ചുരുളി ശ്രീനാരായണ യു.പി സ്‌കൂളിലെ 41-ാമത് വാർഷികാഘോഷവും രക്ഷകർതൃസമ്മേളനവും പി.ടി.എ പ്രസിഡന്റ് ബിജു മുണ്ടപ്പള്ളിയുടെ അദ്ധ്യക്ഷതയിൽ എസ്.എൻ.ഡി.പി യോഗം ഇടുക്കി യൂണിയൻ സെക്രട്ടറി സുരേഷ് കോട്ടയ്ക്കകത്ത് ഉദ്ഘാടനം ചെയ്തു. സ്‌കൂൾ ഹെഡ്മിസ്ട്രസ് ഷൈസി വിശ്വം റിപ്പോർട്ട് അവതരിപ്പിച്ചു. ചുരളി ശാഖാ പ്രസിഡന്റ് പി.കെ. മോഹൻ ദാസ് വാർഷിക സന്ദേശം നൽകി. സ്‌കൂളിലെ മുൻ അദ്ധ്യാപികമാരായ വി.കെ ഗീത, കെ. സുമ എന്നിവരെ യോഗത്തിൽ ആദരിച്ചു. അനീഷ് പച്ചിലാംകുന്നേൽ, സിജു തുണ്ടത്തിൽ,
നിഷ സിജു, സോന ബിനു, വി.എസ്. പ്രകാശ്, ശരണ്യ സാബു എന്നിവർ പ്രസംഗിച്ചു. കുട്ടികളുടെയും രക്ഷാകർത്താക്കളുടെയും വിവിധ കലാപരിപാടികളും അരങ്ങേറി.