ഇടുക്കി: മത്സ്യത്തൊഴിലാളികളുടെ വായ്പകളിൽ കടാശ്വാസം അനുവദിക്കുന്നത് സംബന്ധിച്ച് തിങ്കളാഴ്ച്ച രാവിലെ 11 ന് പീരമേട് സർക്കാർ ഗസ്റ്റ് ഹൗസിൽ നടത്താനിരുന്ന സിറ്റിംഗ് കുമളി ഗ്രാമ പഞ്ചായത്ത് പ്രിയദർശിനി ഹാളിൽ നടത്തും. അദാലത്ത്/സിറ്റിംഗിൽ പങ്കെടുക്കാൻ കമ്മീഷനിൽ നിന്നും നോട്ടീസ് കൈപ്പറ്റിയ അപേക്ഷകരും ബന്ധപ്പെട്ട ബാങ്കിന്റെ പ്രതിനിധികളും അന്നേ ദിവസം രാവിലെ 11ന് കുമളി ഗ്രാമ പഞ്ചായത്ത് പ്രിയദർശിനി ഹാളിൽ ഹാജരാകണം.