തൊടുപുഴ: അന്നപൂർണ്ണേശ്വരി നവഗ്രഹ- ഭദ്രകാളിക്ഷേത്രത്തിലെ തിരുവുത്സവത്തിനും പൊങ്കാല മഹോത്സവത്തിനും തുടക്കമായി. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ മനയത്താറ്റ് അനിൽ ദിവാകരൻ നമ്പൂതിരിയും ക്ഷേത്രം മേൽശാന്തി കൈതപ്രം നാരായണൻ നമ്പൂതിരിയും മുഖ്യകാർമ്മികത്വം വഹിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഇന്ന് രാവിലെ അഞ്ചിന് പള്ളിയുണർത്തൽ, നിർമ്മാല്യ ദർശനം, 5.30ന് അഭിഷേകം, മലർ നിവേദ്യം, ബിംബശുദ്ധി, കലശപൂജകൾ, പരികലശപൂജകൾ, ഏഴിന് ബിംബശുദ്ധി കലശാഭിഷേകങ്ങൾ, ഒമ്പതിന് വിശേഷാൽ നവഗ്രഹ പൂജ, 9.30ന് പരികലശാഭിഷേകങ്ങൾ, 10.30ന് തിമിലപ്പാണികൾ, ബ്രഹ്മകലശാഭിഷേകങ്ങൾ, 11ന് വിശേഷാൽ ആയില്യ പൂജ (സർപ്പപൂജ), ഉച്ചപൂജകൾ. വൈകിട്ട് അഞ്ചിന് നടതുറക്കൽ, 5.30ന് തൊടുപുഴ ശ്രികൃഷ്ണ സ്വാമി ക്ഷേത്രത്തിൽ നിന്ന് ആരംഭിക്കുന്ന താലപ്പൊലി എതിരേൽപ്പ്. എട്ടിന് രാവിലെ 5.30ന് പള്ളിയുണർത്തൽ, ആറിന് നിർമ്മാല്യദർശനം, അഭിഷേകം, മലർനിവേദ്യം. ഒമ്പതിന് പൊങ്കാല, 9.30ന് നവഗ്രഹപൂജ, 11ന് പൊങ്കാല നിവേദ്യം, 12.30ന് മകംതൊഴൽ ദർശന പ്രാധാന്യം, ഒന്നിന് പ്രസാദ ഊട്ടും പുഷ്പാലങ്കാരവും, വൈകിട്ട് അഞ്ചിന് നടതുറക്കൽ, ഏഴിന് വിശേഷാൽ ദീപാരാധന. ഒമ്പതിന് രാവിലെ 5.30ന് പള്ളിയുണർത്തൽ, ആറിന് നിർമ്മാല ദർശനം, അഭിഷേകം, മലർ നിവേദ്യം, ഒമ്പതിന് നവഗ്രഹപൂജ, 11ന് നിശേഷാൽ പൂജകൾ, വൈകിട്ട് അഞ്ചിന് നടതുറക്കൽ, 5.30ന് മണക്കാട് നെല്ലിക്കാവ് ഭഗവതി ക്ഷേത്രത്തിൽ നിന്ന് ആരംഭിക്കുന്ന പൂരം എഴുന്നള്ളിപ്പ്. 5.45ന് സ്പെഷ്യൽ പഞ്ചാരിമേളം, വിശേഷാൽ ദീപാരാധന. 10ന് രാവിലെ 5.30ന് പള്ളിയുണർത്തൽ, ആറിന് നിമ്മാല്യ ദർശനം, അഭിഷേകം, മലർ നിവേദ്യം, ഒമ്പതിന് നവഗ്രഹപൂജ, 10ന് ഉത്രം പൂജ, 11ന് വിശേഷാൽ പൂജകൾ, വൈകിട്ട് അഞ്ചിന് നടതുറക്കൽ, 6.30ന് വിശേഷാൽ ദീപാരാധന. വാർത്താ സമ്മേളനത്തിൽ ക്ഷേത്രം പ്രസിഡന്റ് പി.എസ്. പ്രകാശ്, സെക്രട്ടറി പി.കെ. സോമൻ, ട്രഷറർ പി.എസ്. മുരളി, ഉത്സവ കമ്മിറ്റി കൺവീനർ അനിൽ കുമാർ തച്ചുകുഴിയിൽ എന്നിവർ പങ്കെടുത്തു.