മാങ്കുളം: മാങ്കുളം സർവീസ് സഹകരണ ബാങ്ക് ആനക്കുളത്ത് പുതിയതായി നിർമ്മിച്ച ശാഖാ മന്ദിരത്തിന്റെയും, സഹകരണ അതിഥിമന്ദിരത്തിന്റെയും ഉദ്ഘാനം ഇന്ന് മന്ത്രി എം.എം മണി നിർവ്വഹിക്കും. ഇതോടനുബന്ധിച്ച് വൈകുന്നേരം 5 ന് ആനക്കുളം പള്ളി സിറ്റി യിൽ നടക്കുന്ന യോഗത്തിൽ എസ്.രാജേന്ദ്രൻ എംഎൽഎ അദ്ധ്യക്ഷനായിരിക്കും. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷാജി മാത്യു മുഖ്യ പ്രഭാഷണം നടത്തും. മൊബൈൽ വാലറ്റ് ഉദ്ഘാടനം ഇടുക്കി സഹകരണ സംഘം ജോയിന്റ് രജിസ്ട്രാർ എസ് ഷേർളി, എ.ടി.എം കാർഡ് വിതരണോദ്ഘാടനം സംസ്ഥാന സഹകരണ ബാങ്ക് ജനറൽ മാനേജർ എ.ആർ.രാജേഷ് ,നവീകരിച്ച സഹകരണ മാർക്കറ്റ് കെ.എസ്.കുഞ്ഞുമുഹമ്മദും ഉദ്ഃാടനം ചെയ്യും. യോഗത്തിൽ ബാങ്ക് പ്രസിഡന്റ് എ.പി .സുനിൽ സ്വാഗതവും, വൈസ് പ്രസിഡന്റ് ഷിജി. കെ സി നന്ദിയും പറയും, സെക്രട്ടറി ബിനോയ് സെബാസ്റ്റ്യൻ റിപ്പോർട്ട് അവതരിപ്പിക്കും.