കട്ടപ്പന: ശ്രീനഗരി രാജനെ ബി.ജെ.പി ദേശീയ നിർവാഹക സമിതി അംഗമായി തിരഞ്ഞെടുത്തു. പാർട്ടി മുൻ ജില്ലാ പ്രസിഡന്റ്, സംസ്ഥാന കമ്മിറ്റി അംഗം, ബി.എം.എസ് ജില്ലാ പ്രസിഡന്റ് എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട്. ഇപ്പോൾ കട്ടപ്പന സരസ്വതി വിദ്യാപീഠം സി.ബി.എസ്.ഇ സ്‌കൂൾ ചെയർമാൻ കൂടിയാണ്.