വാഗമൺ: പുള്ളിക്കാനം ഡി.സി സ്‌കൂൾ ഒഫ് മാനേജ്‌മെന്റ് & ടെക്‌നോളജിയും തൊടുപുഴ അൽ- അസഹർ മെഡിക്കൽ കോളേജ് ആന്റ് സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രിയും സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് ഏഴിന് രാവിലെ ഒമ്പത് മുതൽ നാല് വരെ പുള്ളിക്കാനം ഡിസിഎസ് മാറ്റ് നടത്തും. അൽ- അസ്ഹർ മെഡിക്കൽ കോളേജ് ആന്റ് സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രിയിലെ വിദഗദ്ധരായ ഡോക്ടർമാരുടെ മേൽനോട്ടത്തിൽ ജനറൽ മെഡിസിൻ, പ്രസവ സ്ത്രീ രോഗ വിഭാഗം, ശിശു രോഗ വിഭാഗം, ശ്വാസ കോശ രോഗ വിഭാഗം, ത്വക്ക് രോഗ വിഭാഗം, മാനസികാരോഗ്യ വിഭാഗം, ജനറൽ സർജറി, അസ്ഥിരോഗ വിഭാഗം, നേത്ര രോഗ വിഭാഗം, ഇ.എൻ.ടി, ദന്ത ചികിത്സാ വിഭാഗങ്ങളുടെ സേവനങ്ങളുണ്ടാകും. കൂടാതെ പാലാ ബ്ലഡ് ഫോറത്തിന്റെ നേതൃത്വത്തിൽ രക്തദാനത്തിനുള്ള അവസരവും ഉണ്ടാകും. രാവിലെ ഒമ്പതിന് ഡി.സി.എസ് മാറ്റ് ഇൻസ്റ്റിറ്റ്യൂഷന്റെ ചീഫ് ഫെസിലിറ്റേറ്റർ രവി ഡിസിയുടെ അദ്ധ്യക്ഷതയിൽ ചേരുന്ന പൊതു സമ്മേളനത്തിൽ പങ്കെടുക്കും. ക്യാമ്പിൽ സൗജന്യ സർജറി സൗകര്യം, സൗജന്യ കണ്ണട വിതരണം, രക്തദാനം, രക്തഗ്രൂപ്പ് ഡയറക്ടറി പ്രകാശനം എന്നിവ ഉണ്ടാകും. ക്യാമ്പിൽ 40ൽ പരം വിദഗ്ദ്ധ ഡോക്ടർമാരുടെയും 45 നഴ്‌സ്മാരുടെയും സേവനം ലഭ്യമാണ്.