തൊടുപുഴ: സി.എ.എ, എൻ.ആർ.സി, എൻ.പി.ആർ ഉപേക്ഷിക്കുക, സംവരണം കോടതി വിധി മറികടക്കാൻ നിയമനിർമ്മാണം നടത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് എം. ഗീതാനന്ദൻ കാസർകോട് നിന്ന് തിരുവനന്തപുരത്തേയ്ക്ക് നടത്തുന്ന ഭീം വാഗൺ സന്ദേശയാത്രയുടെ സ്വീകരണത്തിനായി 51 അംഗ സ്വാഗത സംഘ കമ്മറ്റി രൂപീകരിച്ചു. വിജോ വിജയൻ (ചെയർമാൻ), പി.ജി ജനാർദ്ധനൻ (ജനറൽ കൺവീനർ) എന്നിവരെ തിരഞ്ഞെടുത്തു. 18 ന് തൊടുപുഴ പഴയ ബസ് സ്റ്റാന്റിൽ ആണ് ജാഥക്ക് സ്വീകരണവും സാഹോദര്യ സമ്മേളനവും നടത്തുന്നത്. കെ.എൻ. അൻവർ, ശശികുമാർ കിഴക്കേടം, സജിനെല്ലാനിക്കാട്ട്, പി.എൻ മോസസ് എന്നിവരെ കൺവീനർമാരായും തിരഞ്ഞെടുത്തു.