ഇടുക്കി: വണ്ടിപ്പെരിയാർ പഞ്ചായത്തിന്റെ വിധവ സൗഹൃദ പ്രഖ്യാപനവും സംഗമവും ഇന്ന് രാവിലെ 10ന് കമ്മ്യൂണിറ്റി ഹാളിൽ നടക്കും. ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എ. ഹരിപ്രസാദ് ഉദ്ഘാടനം ചെയ്യും. സബ് ജഡ്ജ് ദിനേശ് എം. പിള്ള അദ്ധ്യക്ഷത വഹിക്കും. ഇ.എസ്. ബിജിമോൾ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തും. ഐ.സിഡിഎസ് സൂപ്പർ വൈസർ ഉഷ രാജൻ റിപ്പോർട്ട് അവതരിപ്പിക്കും. 25 വർഷം ജനപ്രതിനിധിയായി സേവനമനുഷ്ഠിച്ച പഞ്ചായത്ത് പ്രസിഡന്റ് ശാന്തി ഹരിദാസിനെ ആദരിക്കും.