ഇടുക്കി: വനിതാ ദിനത്തോടനുബന്ധിച്ച് ജില്ലയിലെ പ്രധാന കേന്ദ്രങ്ങളായ തൊടുപുഴ, അടിമാലി, കട്ടപ്പന എന്നീ പൊലീസ് സ്റ്റേഷനുകളിൽ വനിതാ എസ്.ഐമാർ ഡ്യൂട്ടി ഓഫീസർമാരായി ചുമതല വഹിക്കും. പൊലീസ് സ്റ്റേഷനുകളിലെ ജനറൽ ഡയറി, പാറാവ്, പബ്ലിക് റിലേഷൻ ഓഫീസർ എന്നീ തസ്തികകളിൽ വനിതകൾ ചുമതലയേൽക്കുന്നതും പെട്രോളിംഗ് നൈറ്റ് പെട്രോളിംഗ് എന്നിവ വനിതാ പൊലീസ് ഉദ്യോഗസ്ഥർ നടത്തും. വനിതകൾക്ക് മാത്രമായി മാർച്ച് എട്ടിന് തൊടുപുഴ, അടിമാലി, കട്ടപ്പന എന്നീ പൊലീസ് സ്റ്റേഷനുകളിൽ പരാതി അദാലത്തും വനിതകൾക്കായി നിയമബോധന ക്ലാസുകളും നടത്തും.