ഇടുക്കി: മൂന്നാർ ഗവ. മോഡൽ റസിഡൻഷ്യൽ സ്‌കൂളിലെ അന്തേവാസികളുടെ യൂണിഫോം, നൈറ്റ് ഡ്രസ് വസ്ത്രങ്ങൾ എന്നിവ തുന്നി നൽകുന്നതിന് അംഗീകൃത സ്ഥാപനങ്ങൾ/ വ്യക്തികളിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനിൽ ഒരു കുട്ടിയുടെ യൂണിഫോം, നൈറ്റ് ഡ്രസ് എന്നിവയുടെ തുകയാണ് രേഖപ്പെടുത്തേണ്ടത്. സർക്കാർ ക്വട്ടേഷനുകൾക്ക് ബാധകമായ എല്ലാ നിബന്ധനകളും ഈ ക്വട്ടേഷനും ബാധകമായിരിക്കും. ക്വട്ടേഷനുകൾ 17ന് വൈകിട്ട് നാല് വരെ സ്വീകരിക്കും. അന്ന് വൈകിട്ട് 4.30ന് തുറക്കും. കരാർ ഉറപ്പിക്കുന്നവർ 200 രൂപയുടെ മുദ്രപത്രത്തിൽ സ്ഥാപന മേധാവിയുമായി കരാറിൽ ഏർപ്പെടണം.