കട്ടപ്പന: അഞ്ചുരുളിയുടെ ടൂറിസം വികസനം, പട്ടയ ഭൂപ്രശ്‌നങ്ങൾ എന്നീ വിഷയങ്ങളിൽ അഞ്ചുരുളി ടൂറിസം ആൻഡ് കൾച്ചറൽ ഡെവലപ്‌മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തിൽ ഇന്ന് വികസന സെമിനാർ നടത്തും. ഉച്ചകഴിഞ്ഞ് രണ്ടിന് അഞ്ചുരുളിയിൽ മന്ത്രി എം.എം. മണി ഉദ്ഘാടനം ചെയ്യും. മുൻ എം.പി. ജോയ്‌സ് ജോർജ് മുഖ്യപ്രഭാഷണം നടത്തും. കാഞ്ചിയാർ പഞ്ചായത്ത് പ്രസിഡന്റ് വി.ആർ. ശശി അദ്ധ്യക്ഷത വഹിക്കും. ജനപ്രതിനിധികളായ കാഞ്ചിയാർ രാജൻ, സാലി ജോളി, കെ.എം. ബിനു, ജലജ വിനോദ്, ബിന്ദു മധുക്കുട്ടൻ, തങ്കമണി സുരേന്ദ്രൻ, വിജയകുമാരി ജയകുമാർ, രാഷ്ട്രീയ നേതാക്കളായ വി.ആർ. സജി, വി.വി. ജോസ്, കെ.സി. ബിജു, സി.ടി. കലേഷ് തുടങ്ങിയവർ സെമിനാർ നയിക്കും. അഞ്ചുരുളിയിലെ അടിസ്ഥാനസൗകര്യ വികസനം, സുരക്ഷ ക്രമീകരണങ്ങൾ, ടൂറിസം സാധ്യതകൾ തുടങ്ങിയ വിഷയങ്ങളിൽ ചർച്ചകളും നടക്കുമെന്ന് ഭാരവാഹികളായ മാത്യു ജോർജ്, കെ.എൻ. ബിനു, സിജു നാരായണൻ, റോയി ജോൺ, കെ.എസ്. ശിവദാസ്, അഭിലാഷ് ദാസ് എന്നിവർ അറിയിച്ചു.