കട്ടപ്പന: പൊലീസ് അസോസിയേഷൻ ജില്ലാ സമ്മേളനം 21 ന് കട്ടപ്പന സെന്റ് ജോർജ് പാരിഷ് ഹാളിൽ നടക്കും. രാവിലെ 11 ന് പൊതുസമ്മേളനം വൈദ്യുതി മന്ത്രി എം.എം മണി ഉദ്ഘാടനം ചെയ്യും. ഉച്ചകഴിഞ്ഞ് രണ്ടിന് പ്രതിനിധി സമ്മേളനം ജില്ലാ പൊലീസ് മേധാവി പി.കെ. മധു ഉദ്ഘാടനം ചെയ്യും. സമ്മേളനത്തിന്റെ സ്വാഗതസംഘം രൂപീകരണ യോഗം കട്ടപ്പന പൊലീസ് സ്റ്റേഷൻ ആഡിറ്റോറിയത്തിൽ ഡിവൈ.എസ്.പി എൻ.സി. രാജ്‌മോഹൻ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ടി.എം. ബിനോയി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ഇ.ജി. മനോജ് കുമാർ, കെ.പി.ഒ.എ ജില്ലാ സെക്രട്ടറി കെ.ജി. പ്രകാശ്, അസോസിയേഷൻ സംസ്ഥാന നിർവാഹക സമിതിയംഗം സനൽ ചക്രപാണി, എസ്.ഐ സന്തോഷ് സജീവ്, പൊലീസ് കോ- ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ് ജോസഫ് കുര്യൻ, ടി.സി. ഷിജു, എച്ച്. സനൽകുമാർ, അബ്ദുൾ റസാഖ് എന്നിവർ പ്രസംഗിച്ചു. സംഘാടക സമിതി ചെയർമാനായി പി.എസ്. റോയി, ജനറൽ കൺവീനറായി പി. ശ്രീജു എന്നിവരെ തിരഞ്ഞെടുത്തു.