രാജകുമാരി: മുട്ടുകാട് ബി ഡിവിഷനു സമീപം കാട്ടുതീയിൽ ആറ് ഏക്കർ ഏലതോട്ടം പൂർണമായും കത്തി നശിച്ചു. മാസ് എന്റർപ്രൈസസിന്റെ ഉടമസ്ഥതയിലുള്ള തോട്ടമാണ് അഗ്‌നിക്കിരയായത്. 7 വർഷം പ്രായമുള്ള 2500 ഏല ചെടികളും 60 തണൽ വൃക്ഷങ്ങളും കത്തി നശിച്ചു. കഴിഞ്ഞ ദിവസം രാത്രിയിലാണ് കൃഷിയിടത്തിൽ തീ പടർന്നത്. നാട്ടുകാരുടെ നേതൃത്വത്തിൽ
വെള്ളമൊഴിച്ചും പച്ചില കൊണ്ട് തല്ലിയും തീ കെടുത്തിയതിനാൽ സമീപത്തെ
കൃഷിയിടങ്ങളിലേക്ക് തീ പടർന്നില്ല. കോടികളുടെ നാശനഷ്ടമാണ് ഉണ്ടായത്.
സാമൂഹ്യ വിരുദ്ധർ കൃഷിയിടത്തിന് തീയിട്ടതാണെന്ന സംശയത്തെ തുടർന്ന് ഉടമ
ശാന്തമ്പാറ പൊലീസിൽ പരാതി നൽകി.