തൊടുപുഴ : ഏഷ്യാനെറ്റ്, മീഡിയാവൺ ചാനലുകൾക്ക് 48 മണിക്കൂർ നിരോധനം ഏർപ്പെടുത്തിയ കേന്ദ്ര സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് കെ.യു.ഡബ്ല്യു.ജെ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തൊടുപുഴയിൽ പന്തംകൊളുത്തി പ്രകടനം നടത്തി. പ്രസ്ക്ലബ് പരിസരത്ത് നിന്ന് പ്രകടനം ആരംഭിച്ചു. ഗാന്ധിസ്‌ക്വയർ ചുറ്റി പ്രസ് ക്ലബ് പരിസരത്ത് സമാപിച്ചു. പ്രസ് ക്ലബ് പ്രസിഡന്റ് എം.എൻ. സുരേഷ്, സെക്രട്ടറി വിനോദ് കണ്ണോളി, ട്രഷറർ സി. സമീർ എന്നിവർ നേത്യത്വം നൽകി.