ചെറുതോണി: വാറ്റുചാരയവുമായി യുവാവിനെ പൊലീസ് പിടികൂടി. പെരുങ്കാല കുറുതൊട്ടിയിൽ സജീവനെയാണ് ഇടുക്കി എസ് ഐ മുരുകന്റെ നേതൃത്വത്തിൽ പിടികൂടിയത്. രഹസ്യവിവരത്തെ തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിൽ രണ്ട് ലിറ്റർ വ്യാജ ചാരായം പിടിച്ചെടുത്തു.