തൊടുപുഴ: എസ്. എൻ. ഡി. പി യോഗംതൊടുപുഴ യൂണിയൻശ്രീനാരായണ എംപ്ലോയീസ് ഫോറത്തിന്റെയും പെൻഷൻ കൗൺസിലിന്റേയും സംയുക്ത യോഗവും ഭരണ സമിതി തിരഞ്ഞെടുപ്പുംഞായറാഴ്ച നടക്കും. രാവിലെ 11 ന് ക്ഷേത്ര ഓഡിറ്റോറിയത്തിൽ
യോഗം കൗൺസിലറും തൊടുപുഴ യൂണിയൻ ചെയർമാനുമായഎ. ജി. തങ്കപ്പൻ യോഗം ഉദ്ഘാടനം ചെയ്യും യൂണിയൻ കൺവീനർ വി.ജയേഷ് അദ്ധ്യക്ഷത വഹിക്കും.യൂണിയൻ വൈസ് ചെയർമാനും പെൻഷൻ ഫോറം കേന്ദ്ര കമ്മറ്റി വൈസ് പ്രസിഡന്റുമായ ഡോ.. കെ.സോമൻ സ്വാഗതം പറയും.യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മറ്റിയംഗങ്ങളായ ഷാജികല്ലാറ,വൈക്കം ബന്നി ശാന്തി എന്നിവർ പ്രസംഗിക്കും.
പെൻഷൻ കൗൺസിൽ കേന്ദ്രസമിതി സെക്രട്ടറികെ. എം. സജീവ് മുഖ്യ പ്രഭാഷണവും എംപ്ലോയീസ് ഫോറം സംസ്ഥാന കമ്മറ്റിയംഗംസന്തോഷ് കുമാർ പോഷക സംഘടനാ സന്ദേശവും നൽകും.