രാജാക്കാട്: രാജാക്കാട്ടിൽ മുദ്രപത്രം കിട്ടാനില്ലാത്തത് ജനങ്ങളെ ബുദ്ധിമുട്ടിലാകുന്നു. മുദ്രപത്രം വാങ്ങുന്നതിനായി ഇരുപതോളം കിലോമീറ്റർ അകലെയുള്ള സ്ഥലങ്ങളെ ആശ്രയിക്കേണ്ട അവസ്ഥയാണ് രാജാക്കാട് നിവാസികൾക്കുള്ളത്. എല്ലാ സർക്കാർ സ്ഥാപനങ്ങളുമുള്ള രാജാക്കാട്ടിൽ മുദ്രപ്പത്രവിതരണം നടത്തണമെന്നത് വർഷങ്ങളായി ജനങ്ങളുടെ ആവശ്യമാണ് . നൂറ്കണക്കിന് വ്യാപാരസ്ഥാപനങ്ങളും എല്ലാവിധമായ വാഹനസൗകര്യങ്ങളുമുള്ള രാജാക്കാട്ടിൽ മുദ്രപത്രം വിൽപന ലൈസൻസ് അനുവദിക്കാവുന്നതാണ് എന്ന് പഞ്ചായത്ത് ഭരണസമിതി അനുമതി നൽകിയിട്ടുള്ളതാണ്.