തൊടുപുഴ : അന്താരാഷ്ട്ര വനിതാ ദിനാചരണത്തിന്റെ ഭാഗമായി ജോയിന്റ് കൗൺസിൽ ജില്ലാ വനിതാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ തൊടുപുഴ മിനി സിവൽ സ്റ്റേഷനിൽ ഏകതാ സദസ് സംഘടിപ്പിച്ചു.
ഭരണഘടന അനുശാസിക്കുന്ന നിയമ പരിരക്ഷ സ്ത്രീകൾക്ക് ഉറപ്പുവരുത്തുന്നതിനും സ്ത്രീകൾക്ക് നേരെയുള്ള അക്രമങ്ങൾ അവസാനിപ്പികുന്നതിനും, തുല്യനീതിയും, സ്ത്രീകൾക്ക് അമ്പത് ശതമാനം സംവരണവും ഇന്ത്യയിൽ എല്ലാ മേഖലയിലും നടപ്പിലാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ആന്റണി മുനിയറ യോഗം ഉദ്ഘാടനം ചെയ്തു.സ്ത്രീകൾ കുടുംബങ്ങളിലും, സമൂഹത്തിലും അനുഭവിക്കുന്ന മാനസിക സംഘർഷങ്ങളെക്കുറിച്ച് മുഖ്യ പ്രഭാഷണം നടത്തിയ പ്രശസ്ത കൺസൾട്ടന്റ് സൈക്കോളജിസ്റ്റായ മരിയാ ജോസ് സംസാരിച്ചു. ജോയിന്റ് കൗൺസിൽ ജില്ലാ ജോയിന്റ് സെക്രട്ടറി വി.ആർ. ബീനാമോളുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ അമ്മിണി ഏകതാദീപം തെളിയിച്ചു. ഭരണഘടനയുടെ ആമുഖ അവതരണം ജോയിന്റ് കൗൺസിൽ സംസ്ഥാന വനിതാ കമ്മറ്റി ജോയിന്റ് സെക്രട്ടറി വി.എസ്. ജ്യോതിയും, പ്രമേയ അവതരണം ജില്ലാ വനിതാ കമ്മറ്റിയംഗം സി.എസ്. ബിയയും, ഐ.പി.സി.മുന്നൂറ്റി അമ്പത്തിനാല് ഓർമ്മപ്പെടുത്തൽ ജില്ലാ വനിതാ കമ്മറ്റി വൈസ് പ്രസിഡന്റ് റ്റി.വി. പ്രിയയും നിർവ്വഹിച്ചു.
ജോയിന്റ് കൗൺസിൽ സെക്രട്ടറിയേറ്റംഗം സി.എ.അനീഷ്, ജില്ലാ പ്രസിഡന്റ് ആർ. ബിജുമോൻ എന്നിവർ സംസാരിച്ചു. ജോയിന്റ് കൗൺസിൽ ജില്ലാ വനിതാ കമ്മറ്റി സെക്രട്ടറി സി.എസ്. അജിത സ്വാഗതവും മേഖലാ വനിതാ കമ്മറ്റി സെക്രട്ടറി ശോഭനാ റോക്കി നന്ദിയും പറഞ്ഞു.