ചെറുതോണി: ഡി.ജി.പി ലോക്‌നാഥ് ബഹ്ര വിവാദങ്ങളുടെ നായകനാണെന്ന് ഡീൻ കുര്യാക്കോസ് എം. പി പറഞ്ഞു. ലാവ്‌ലിൻ വിവാദത്തിൽ നിന്നും മോചിതനാവാത്ത പിണറായി വിജയന്റെ സംരക്ഷകനായ ഡി.ജി.പി ഗുജറാത്ത് മുതൽ വൻ അഴിമതിയും വിവാദങ്ങളും സൃഷ്ടിച്ചിട്ടണ്ടെന്നും അദ്ദേഹംപറഞ്ഞു. കോൺഗ്രസ് ഇടുക്കി ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ഇടുക്കി പൊലീസ് സ്റ്റേഷൻ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എം.പി.ബ്ലോക്ക് കമ്മറ്റി പ്രസിഡന്റ് ജോസ് ഊരക്കാട്ട് അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി സെക്രട്ടറി എം.ഡി അർജുനൻ, ബ്ലോക്ക് സെക്രട്ടറി ജോർജ് മേക്കമാലി, മുൻ എ.ഐ.സി.സി അംഗം പി.ഡി ശോശാമ്മ, മുൻ ഡി.സി.സി സെക്രട്ടറി എ.പി ഉസ്മാൻ മറ്റുനേതാക്കളായ ജോയി വർഗീസ്, റോയി കൊച്ചുപുര, അഡ്വ. അനീഷ് ജോർജ്, ശശികല രാജു, ശശി കടപ്ലാക്കൽ, സാജു അഞ്ചാനി, ഉമ്മർഖാൻ, പി.ഡി ജോസഫ്, സി.പി സലീം,ടിന്റു സുഭാഷ്, ആൻസി തോമസ്, പി.റ്റി ജയകുമാർ, എം.റ്റി തോമസ്, ഷിന്റോ, ജലാലുദീൻ എന്നിവർ നേതൃത്വംനൽകി. ചെറുതോണിയിൽ നിന്നാരംഭിച്ച പ്രകടനത്തിൽ നിരവധി പേർ പങ്കെടുത്തു.