dd

തൊടുപുഴ: വാഹനാപകടത്തെത്തുടർന്ന് വർഷങ്ങളായി ചികിൽസയിലായിരുന്ന എസ്.എഫ്.ഐ മുൻ ജില്ലാ സെക്രട്ടറിയും സി.പി.എം മൂന്നാർ ഏരിയ കമ്മിറ്റിയംഗവുമായിരുന്ന മുണ്ടക്കയം കളരിക്കൽ സാജൻ മാത്യു(37) നിര്യാതനായി. ശനിയാഴ്ച പുലർച്ചെകോഴഞ്ചേരി ബിലീവേഴ്‌സ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. വാഹനാപകടത്തിൽ സുഷുമ്‌ന നാഡിക്ക് ഗുരുതരമായി പരുക്കേറ്റ് അരയ്ക്ക് താഴേയ്ക്ക് തളർന്ന് സഹോദരി ഭർത്താവിന്റെ വീട്ടിൽ കഴിയുകയായിരുന്നു. 2012 ലായിരുന്നു സാജന് അപകടം സംഭവിക്കുന്നത്. തമിഴ്‌നാട്ടിലെ രാമനാഥപുരത്ത് നടന്ന എസ്.എഫ്.ഐദേശീയ സമ്മേളനത്തിൽ പങ്കെടുത്ത് സുഹൃത്തുക്കൾക്കൊപ്പം മടങ്ങും വഴി ഇവർ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം നഷ്ടപ്പെട്ട് മറിഞ്ഞാണ് അപകടം. സാജനൊപ്പം ഗുരുതരമായി പരുക്കേറ്റ എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റിയംഗം സതീഷ്‌പോൾ, എം.ജി യൂണിവേഴ്‌സിറ്റി മുൻ ചെയർമാൻ ജിനീഷ് എന്നിവർ അപകടത്തിൽ മരിച്ചിരുന്നു. നട്ടെല്ലിന് ഗുരുതരമായി പരുക്കേറ്റ സാജനെ രാമനാഥപുരത്തെ ചികിത്സയ്ക്ക്‌ശേഷം ചെന്നൈ അപ്പോളോ , തൊടുപുഴ ധന്വന്തരി , വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽകോളേജ് എന്നിവടങ്ങളിൽ തുടർ ചികിൽസ നൽകിയിരുന്നു.സംസ്ക്കാരം ഇന്ന് മൂന്നിന് മുണ്ടക്കയംമേലോരം സി.എസ്.ഐ പള്ളിയിൽ.പിതാവ് . കെ. സി. മാത്യു. മാതാവ് മേരിക്കുട്ടി. സഹോദരങ്ങൾ: റെൻസി, നിഷ.