കരിമണ്ണൂർ: കരിമണ്ണൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കരിമണ്ണൂർ പൊലീസ് സ്‌റ്റേഷനിലേയ്ക്ക് നടന്ന മാർച്ച് മുൻ എം.എൽ.എ പി.പി. സുലൈമാൻ റാവുത്തർ ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എ.എം. ദേവസ്യ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജോൺ നെടിയപാല, കെ.പി. വർഗീസ്, മനോജ് കോക്കാട്ട്. റ്റി.ജെ. പീറ്റർ, സി.പി. കൃഷ്ണൻ, ഇന്ദു സുധാകരൻ, മനോജ് തങ്കപ്പൻ, ബേബി തോമസ്, റ്റി.കെ. നാസ്സർ തുടങ്ങിയവർ പ്രസംഗിച്ചു. ഉല്ലാസ് മുള്ളിങ്ങാട്, സജി കണ്ണംപുഴ, ജോൺസൺ കുര്യൻ, ജെയിംസ് എബ്രാഹം, ഫ്രാൻസിസ് ജോൺ, കെ.എം. ഹംസ തുടങ്ങിയവർ നേതൃത്വം നൽകി.