കുമളി :എക്‌സൈസ് വകുപ്പ് പരിശോധനയിൽ കുമളി ചെക്ക് പോസ്റ്റിൽ കഞ്ചാവുമായി നാല് പേർ പിടിയിലായി.കരുനാഗപ്പള്ളി സ്വദേശികളായ നാസിം (23), ഫൈസൽ (23), അഖിൽ (25), നിതിൻ (22) എന്നിവരാണ് പിടിയിലായത്'.
യുവാക്കൾ സഞ്ചരിച്ച കാറിൽ നിന്നും 510 ഗ്രാം കഞ്ചാവ് കണ്ടെത്തി.തമിഴ്‌നാട് കംമ്പത്ത് നിന്നും 6000 രൂപയ്ക്ക് വാങ്ങിയതായി രുന്നുന്നു.കരുന്നാഗപളളിയിൽ എത്തിച്ച് ചില്ലറ വിൽപ്പനയാണ് പതിവ്.
എക്‌സൈസ് ഇൻസ്‌പെക്ടർ രഞ്ജിത് കുമാർ,പ്രിവന്റിവ് ഓഫീസർ അബ്ദുൽ സലാം, സിവിൽ എക്‌സൈസ് ഓഫീസർമാരായ ജോസ് പി, രാഹുൽ ഇ. ആർ, സിവിൽ എക്‌സൈസ് ഓഫീസർ ശശികല പി. എൻഎന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.