കട്ടപ്പന: പീരുമേട് ഡെവലപ്‌മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തിൽ നടത്തിയ വനിത ദിനാഘോഷം കോട്ടയം ജില്ലാ പഞ്ചായത്ത് അംഗം മാഗി ജോസഫ് ഉദ്ഘാടനം ചെയ്തു. പി.ഡി.എസ്. കട്ടപ്പന യൂണിറ്റ് ഡയറക്ടർ ഫാ. ജേക്കബ് ചാത്തനാട്ട് അദ്ധ്യക്ഷത വഹിച്ചു. പേഴുംപാറ യൂണിറ്റിലെ ഹിൽവ്യൂ, കണയങ്കവയൽ യൂണിറ്റിലെ ആര്യ എന്നീ വനിത സ്വയംസഹായ സംഘങ്ങൾക്ക് ജോസഫ് മാത്യു മെമ്മോറിയൽ അവാർഡ് സമ്മാനിച്ചു. മികച്ച പുരുഷ സ്വയംസഹായ സംഘത്തിനുള്ള അവാർഡ് കോരുത്തോട് യൂണിറ്റിലെ നേതാജി സംഘാംഗങ്ങൾക്ക് സമ്മാനിച്ചു. വനിതാ സംരംഭകയ്ക്കുള്ള പുരസ്‌കാരം ഉപ്പുതറ റോസ് സംഘത്തിലെ റെൻസി പയസിനും നൽകി. പി.ഡി.എസ്. എക്‌സിക്യൂട്ടീവ് ഡയറക്ടർ ഫാ. ഹബി മാത്യു, കോഓർഡിനേറ്റർ മിനി ടോമി എന്നിവർ പ്രസംഗിച്ചു. തുടർന്ന് സംഘാംഗങ്ങളുടെ കലാപരിപാടികളും വിവിധ ഉൽപന്നങ്ങളുടെ പ്രദർശനവും നടന്നു.