മുട്ടം: തൊടുപുഴ ബ്ലോക്ക് പഞ്ചായത്തിന്റെ പദ്ധതിയിലുൾപ്പെടുത്തി വനിതകൾക്കായി 'കൃപ ഡ്രെസ്സ് വേൾഡ്' വനിതാ സ്വയം തൊഴിൽ സംരഭം ആരംഭിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിനോജ് എരിച്ചിരിക്കാട്ട് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രിൻസി സോയി, മെമ്പർമാരായ ജിമ്മി മറ്റത്തിപ്പാറ, ജേക്കബ്ബ് മത്തായി, സതീഷ് കേശവൻ, അന്നമ്മ ചെറിയാൻ, സമോൾ, മുട്ടം കോഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ് രാജേഷ്, സെക്രട്ടറി അരുൺ, വ്യവസായ വികസന ഓഫീസർ രേഷ്മ.ജി. എന്നിവർ സംസാരിച്ചു.