തൊടുപുഴ: ഗ്രാമീണ, കാർഷീക പുരോഗതിക്ക് ത്രിതല പഞ്ചായത്തുകളെ ശക്തിപ്പെടുത്തേണ്ടതാണെന്ന് ഡീൻ കുര്യാക്കോസ് എം.പി പറഞ്ഞു. പദ്ധതിത്തുക വെട്ടിക്കുറച്ചും പൂർത്തീകരിച്ച വികസന പദ്ധതികൾക്ക് പണം മാറി നൽകാതെയും ത്രിതല പഞ്ചായത്തുകളെ പ്രതിസന്ധിയിലെത്തിക്കുകയാണ് സർക്കാർ ചെയ്യുന്നതെന്ന് എം.പി കുറ്റപ്പെടുത്തി. ഇളംദേശം ബ്ലോക്ക് പഞ്ചായത്തിന്റെ പുതിയ കോൺഫറൻസ് ഹാളിന്റെ ഉദ്ഘാടനം ആലക്കോട് നിർവ്വഹിച്ച് സംസാരിക്കുകയായി അദ്ധേഹം.പി.ജെ.ജോസഫ് എം.എൽ എ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മർട്ടിൽ മാത്യൂ, വൈസ് പ്രസിഡന്റ് സോമി അഗസ്റ്റിൻ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടോമി കാവാലം, ഷേർളി ആന്റണി, ഷീബാ രാജശേഖരൻ, മനോജ് തങ്കപ്പൻ,ഗൗരി സുകുമാരൻ, സാജു മാത്യു, ജിജി സുരേന്ദ്രൻ, അജിതാ സാബു, ഷൈനി അഗസ്റ്റിൻ, രാജീവ് ഭാസ്കരൻ ,എം.മോനിച്ചൻ, പി.ഐ മാത്യൂ, സുജ ഷാജി,ബേസിൽ ജോൺ, ബിന്ദു പ്രസന്നൻ, അസി.എക്സിക്യൂട്ടീവ് എഞ്ചിനിയർ റ്റി.ആർ ദീപ റിപ്പോർട്ട് അവതരിപ്പിച്ചു.ബി ഡി ഒ കെ. ആർ ഭാഗ്യരാജ്,ബി ഡി ഒ മാരായ കെ ജെയ്മോൻ, എം.യു സെലീന, അസി.എഞ്ചിനിയർ കെ.ശ്രീദേവി, അഗസ്റ്റിൻ കല്ലിടുക്കിൽ എന്നിവർ പ്രസംഗിച്ചു.