കാഞ്ഞാർ: കൈപ്പ കട്ടയ്ക്കൽ തോമസ് (മാനി -52) പ്ലാവിൽ നിന്ന് വീണ് പരിക്കേറ്റു. ഇന്നലെ വൈകിട്ട് ചക്കയിടുവാൻ പ്ലാവിൽ കയറിയപ്പോഴാണ് അപകടം. ഗുരുതരമായി പരിക്കേറ്റ മാനിയെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.